മാസിഡോണിയയുടെ പേരുമാറ്റം ഗ്രീസ് പാര്‍ലമെന്‍റ് അംഗീകരിച്ചു

ഏ​ത​ന്‍​സ്: രാ​ജ്യ​ത്തി​ന്‍റെ പേ​രി​നെ ചൊ​ല്ലി ഗ്രീ​സു​മാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ടു​നി​ന്ന ത​ര്‍​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി മാ​സി​ഡോ​ണി​യ പേ​രു മാ​റു​ന്നു. ഇ​നി​മു​ത​ല്‍ മാ​സി​ഡോ​ണി​യ ‘റി​പ്പ​ബ്ലി​ക് ഓ​ഫ് നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ’ എ​ന്ന​റി​യ​പ്പെ​ടും.

ഗ്രീ​സ് പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് എം​പി​മാ​ര്‍ പേ​രു മാ​റ്റ​ത്തെ അ​നു​കൂ​ലി​ച്ച​ത്. 300 അം​ഗ പാ​ര്‍​ല​മെ​ന്‍റി​ല്‍ 153 എം​പി​മാ​രാ​ണ് ഇ​തി​നെ അ​നു​കൂ​ലി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ക​ഴി​ഞ്ഞ ജൂ​ണി​ല്‍ മാ​സി​ഡോ​ണി​യ​യും ഗ്രീ​സും ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചി​രു​ന്നു.

1991-ല്‍ ​യു​ഗോ​സ്ലാ​വി​യ​യി​ല്‍ നി​ന്ന് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച്‌ മാ​സി​ഡോ​ണി​യ​യെ​ന്ന പേ​ര് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ ​രാ​ജ്യ​വും ഗ്രീ​സു​മാ​യി പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഗ്രീ​സി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യു​ടെ​യും പേ​ര് മാ​സി​ഡോ​ണി​യ​യെ​ന്നാ​ണ്. ഈ ​പ്ര​ദേ​ശ​ത്തി​ന് മേ​ല്‍ മാ​സി​ഡോ​ണി​യ അ​വ​കാ​ശ​മു​ന്ന​യി​ച്ചേ​ക്കു​മോ​യെ​ന്ന ഭീ​തി​യാ​യി​രു​ന്നു ഗ്രീ​സി​ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *