മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നു; പൂനെയിൽ ആറായിരത്തിലധികം കോഴികളെ കൊന്നു

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ് പലയിടത്തും കോഴികളെ കൊല്ലുന്നത്‌ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിശോധനയിലാണ് പൂനെയിലെ മിൽഷിയിലും ദൗണ്ടിലുമായുള്ള ചില കോഴി ഫാമുകളിൽ പക്ഷിപ്പനി ബാധിച്ചതായി മനസ്സിലായത്. ഇതോടെ ഇവിടെ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള മുഴുവൻ ഫാമുകളിലേയും കോഴികളെ കൊല്ലുകയായിരുന്നു.
ഇതോടെ പക്ഷിമൃഗാദികൾക്കുള്ള പരിശോധന സംസ്ഥാനത്ത് വർദ്ധിച്ചതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് (എൻഐഎച്ച്എസ്എഡി) അയച്ചിരിക്കയാണ്. രോഗം ബാധിച്ച കാക്കകളാണ് രോഗത്തിന്റെ ഉറവിടമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *