മലയാറ്റൂരില്‍ ക്വാറിയില്‍ സ്‌ഫോടനം; അതിഥി തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചു

എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു സ്‌ഫോടനമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടം.

മരിച്ച ഒരാള്‍ സേലം സ്വദേശി പെരിയണ്ണന്‍(40) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ കര്‍ണാടക സ്വദേശിയാണ്. അപകടത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, മറ്റാര്‍ക്കെങ്കിലും പരുക്കുണ്ടോ എന്നത് വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *