മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്ന 2017ലെ വാട്സാപ്പ് ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് നടി സാറ അലിഖാനും, ശ്രദ്ധാ കപൂറും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. നടി രാകുല്‍ പ്രീത് സിംഗ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.താന്‍ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കു വേണ്ടിയാണെന്നും. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് രാകുല്‍ മൊഴി നല്‍കിയത്.
റിയ ചക്രബര്‍ത്തിയുടെ ചാ‌റ്റുകളില്‍ നിന്നാണ് നടിമാരെ കുറിച്ചുള‌ള വിവരങ്ങള്‍ ലഭിച്ചത്. റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്‌തപ്പോള്‍ രാകുല്‍ പ്രീത് സിംഗിനും സാറ അലിഖാനും ലഹരിമരുന്ന് നല്‍കിയതായി മൊഴി നല്‍കിയിരുന്നു. റിയ ഇപ്പോള്‍ മുംബയിലെ ബൈക്കുള ജയിലിലാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *