മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്

സിനിമാ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

മണിയുടെ സുഹൃത്തുക്കളും സഹായികളുമായ ആറു പേരെയാണ് പരിശോധനയക്ക് വിധേയമാക്കുക. സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ജോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുക. കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്നു സ്ഥീരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളുമായ ആറ് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *