മഞ്ജുവിന്‍റെ ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക്

കാത്തിരിപ്പിന് ശേഷം നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. വീണ്ടും സിനിമയുടെ പൂക്കാലം വന്നെത്തി. വിജയ് നായകനായ മാസ്റ്ററിന് പിന്നാലെ ഒരു പിടി മലയാള ചിത്രങ്ങളും റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചതുര്‍മുഖമാണ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നുന്നത്മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന ലേബലിലാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്ക് എത്തുന്നത്. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. ചിത്രത്തില്‍ തേജസ്വിനി എന്ന കഥാപാത്രമായിട്ടാണ് മഞ്ജുവെത്തുന്നത്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.ജിസ്‌ ടോംസ് മൂവീസിന്‍റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *