മഞ്ചേശ്വരത്ത് വന്‍ ഹവാല പണവും സ്വ‌ര്‍ണവും പിടികൂടി, 2.87 കോടിയുമായി മംഗളൂരു സ്വദേശി പിടിയില്‍

കാസര്‍കോട്: വാഹന പരിശോധനയ്ക്കിടെ മഞ്ചേശ്വരത്ത് കുഴല്‍ പണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടി രൂപയാണ് പിടികൂടിയത്. കാസകോട് കുമ്ബള ദേശീയ പാതയില്‍ നിന്നാണ്പണം പിടിച്ചെടുത്തത്. പണത്തിനൊപ്പം 20 പവന്‍ സ്വര്‍ണവും എക്സെെസ് പിടികൂടി. സംഭവത്തില്‍ 2.87 കോടി രൂപയുമായി മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ(33) എക്സൈസ് അറസ്റ്റ് ചെയ്തു.

പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ കണ്ട സംശയത്തെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *