മകളോടൊപ്പം ബിക്കിനി ധരിച്ച്‌ നീന്തല്‍ക്കുളത്തില്‍ ചാടുന്ന സണ്ണി ലിയോണ്‍, വിഡിയോ വൈറലാകുന്നു

നടി സണ്ണിലിയോണ്‍ ബിക്കിനി ധരിച്ച്‌ മകളോടൊപ്പം സിമ്മിംഗ് പൂളില്‍ ചാടുന്ന ദ‌ൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വെെറലാകുന്നത്. സണ്ണി ലിയോണും മകള്‍ നിഷയും താരത്തിന്റെ സുഹൃത്തും ചേര്‍ന്ന് പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. സണ്ണി നീല നിറത്തിലെ ബിക്കിനിയും മകള്‍ നിഷ ചുമന്ന നിറത്തിലെ വസത്രവുമാണ് വിഡിയോയില്‍ ധരിച്ചിട്ടുളളത്. വിഡിയോ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താരം ഇപ്പോള്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലാണ് താമസം. സണ്ണി തന്റെ പ്രവര്‍ത്തികള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ആഗസ്റ്റ് 15ന് ഇന്ത്യന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകളും സണ്ണി തന്റെ ഇന്‍സ്റ്റാഗ്രമിലൂടെ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *