മഅദനി കേരളത്തിലെത്തി

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിനാണ് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാന്‍ ഭാര്യ സൂഫിയ മദനിയും മക്കളും അടക്കം നിരവധിപേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
നവംബര്‍ നാലിന് അദ്ദേഹം തിരികെ മടങ്ങും.

അതിനിടെ, മദനിക്ക് നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച്‌ അനുയായികള്‍ വിമാനത്താനവളത്തിന് മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയയാണ് വിമാനത്താവളത്തിനു മുന്നില്‍ ഒരുക്കിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *