ഭൂമിയില്‍ ജീവന്‍ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറു ഗ്രഹത്തില്‍ നിന്ന്

ഭൂമിയില്‍ ജീവന്‍ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറിയ ഗ്രഹങ്ങളില്‍ നിന്നെന്നു പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട്. നക്ഷത്രങ്ങളുടെ ഇടയിലുള്ള ചെറിയ ഗ്രഹമായ ഔമയൂമ നമ്മുടെ സാരയൂഥത്തില്‍ വന്നതാണ് ഹാര്‍വേര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരില്‍ ഈ ഗവേഷണത്തിനു താത്പര്യം ഉണ്ടാക്കിയത്.

പാന്‍സ്പര്‍മിയ എന്ന തത്ത്വത്തില്‍ ജീവന്‍ ആദ്യമായി ഉണ്ടായത് ഭൂമിയില്‍ അല്ലെന്നും മറ്റേതോ ഗ്രഹത്തിലാണെന്നും അഭിപ്രായപ്പെടുന്നു. മറ്റു ഗ്രഹത്തില്‍ ഇപ്പോള്‍ ഉള്ള പോലെ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ ജീവന്‍ ഉണ്ടായി നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഭൂമിയില്‍ ഉണ്ടാകുന്നത്. ഔമയൂമ എന്ന ചെറിയ ഗ്രഹത്തിന്റെ വരവോടെ ഈ തത്ത്വത്തെക്കുറിച്ച്‌ കുറച്ചു കൂടി ദീര്‍ഘമായ പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരായ മാനാസവി ലിംഗം, എബ്രഹാം ലോയിബ് എന്നിവര്‍.

ഭൂമിയിലെ ചില ജീവജാലങ്ങള്‍ക്ക് ശൂന്യാകാശത്തിലും ജീവന്‍ നിലവനിര്‍ത്താനുള്ള കഴിവുണ്ടെന്നും സൗരയുഥം ഒരു മാന്‍ വലപ്പോലെയാണെന്നും അത് ശൂന്യാകാശത്തു നിന്നും മറ്റു ഗ്രഹങ്ങളുമായി ബബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കളെ വലിച്ചെടുക്കാറുണ്ടെന്നും ഔമയൂമ അതിനു ഉദാഹരണമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.മറ്റെവിടെയോ രൂപപ്പെട്ട വസ്തുക്കള്‍ നമ്മുടെ സൗരയുഥത്തില്‍ ഉണ്ടെന്നും, എന്നാല്‍ അതിന്റെ കാലയളവ് എത്രയെന്ന് പറയുന്നത് സാധിക്കുന്നതെല്ലെന്നും അവര്‍ പറയുന്നു.

മനുഷ്യരുടെ ഉല്‍്പ്പത്തിയെക്കുറിച്ച്‌ കണ്ടെത്തുന്നതിനോടൊപ്പം അന്യഗ്രഹ ജീവികളുടെ ഉല്‍പ്പത്തിയെക്കുറിച്ചുമുള്ള സത്യങ്ങള്‍ കണ്ടെത്തുമെന്ന് ഹാര്‍വാര്‍ഡിലെ ഗവേഷകര്‍ പറഞ്ഞു. നമ്മുടെ സൗരയുഥത്തിലെ ഏതൊക്കെ വസ്തുക്കളാണ് മറ്റെവിടെയെങ്കിലും ഉണ്ടായതെന്നു അവയുടെ രാസസംയോഗത്തിലൂടെ ജ്യോതിശാസ്ത്രജ്ഞര്‍ക്കു അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *