ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് നാട്ടുകാര്‍ വിധിച്ചത് കിരാതമായ ശിക്ഷ

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് നാട്ടുകാര്‍ വിധിച്ചത് കിരാതമായ ശിക്ഷ. യുവതിയുടെ മുടി മുറിച്ച്‌ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. അരുണാചല്‍ പ്രദേശിലെ ചാങ്‍ലങ് ജില്ലയില്‍ സെപ്തംബര്‍ 25നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പുറംലോകമറിയുന്നത് ഇപ്പോഴാണ്.
അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ അതിര് കടന്നതോടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. ഒരു ദിവസം രാത്രി ഗര്‍ഭിണിയായ തന്റെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയി. രണ്ട് തവണ്‍ ഗര്‍ഭം അലസിയിട്ടുണ്ട്. ഭര്‍ത്താവിന്റെ കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു തവണ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുവതി പറയുന്നു. ഭര്‍തൃമാതാവും മകന് പിന്തുണയാണ്. തന്നെ ഉപദ്രവിക്കുന്നത് ഒരു ദിനചര്യയാണെന്നും യുവതി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *