ബ്ര​സീ​ലി​ല്‍ ​അണക്കെട്ട് തകര്‍ന്ന്‌ ഇ​രു​ന്നൂ​റോ​ളം പേ​രെ കാ​ണാ​തായി

ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിന്‌ സമീപം മൈനിങ് കമ്ബനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. കാണാതായവരില്‍ നൂറ് പേര്‍ ഖനിത്തൊഴിലാളികളാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയും പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാലസും പറഞ്ഞു.കുത്തിയൊലിച്ചു വരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകിപോയി. നിരവധി പേര്‍ മണ്ണിനടിയില്‍ കുടിങ്ങികിടക്കുകയാണെന്നും അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 2014 ല്‍ ബ്രസീലിലെ മരിയാനയില്‍ ബിഎച്ച്‌പി ബില്ലിടണ്‍ കമ്ബനികളുടെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്നും ദുരന്തമുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *