ബ്രിട്ടീഷ് എണ്ണകപ്പല്‍ ഇറാന്‍ വിട്ടയച്ചു

ഇറാന്‍ പിടിച്ചെടുത്ത ‘സ്റ്റെന ഇംപരോ ബ്രിട്ടീഷ് എണ്ണകപ്പല്‍’ വിട്ടയച്ചു. കപ്പല്‍ മോചിപ്പിക്കാനുള്ള തീരുമാനം രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് . അതില്‍ അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.

ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പലായ സ്റ്റെന ഇംപരോ തെഹ്റാന്‍ പിടിച്ചെടുത്തത് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച്‌ ഇറാന്‍റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു. ഇതുമൂലം ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടണ്‍ മേഖലയിലേക്ക് അയക്കുകയും ചെയ്തു. ആഗസ്റ്റ് 18ന് ഇറാന്‍ കപ്പല്‍ ജിബ്രാര്‍ട്ടര്‍ കോടതി വിട്ടയച്ചേതാടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന്‍ ആരംഭിച്ചത്. നേരെത്ത തന്നെ എട്ടു ജീവനക്കാരെ ഇറാന്‍ മോചിപ്പിച്ചിരുന്നു. സാങ്കേതിക തടസങ്ങള്‍ അവസാനിച്ചതായും എണ്ണ കപ്പലിന് സ്വതന്ത്രമായി നീങ്ങാമെന്നും ഇറാന്‍ നേതൃത്വം അറിയിച്ചു. സ്വീഡിഷ് ഉടമസ്ഥതയിലുള്ള സ്റ്റെന ഉംപരോ ബ്രിട്ടന്‍റെ പതാകയാണ് വഹിക്കുന്നത്. രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചിതത്വം അവസാനിച്ചതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലില്‍ ബാക്കിയുള്ള 16 ജീവനക്കാരും ആഹ്ലാദത്തിലാണ്. എത്രയും പെട്ടന്ന് തന്നെ ഇറാന്‍ സമുദ്രപരിധിയില്‍ നിന്ന് നീങ്ങുമെന്നും കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്‍റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *