ബ്രസീല്‍ നാഷണല്‍ മ്യൂസിയത്തില്‍ വന്‍തീപിടുത്തം; ലക്ഷക്കണക്കിന് വസ്തുക്കള്‍ കത്തിനശിച്ചു

റിയോ ഡി ജനീറോ: ബ്രസീലിലെ വിഖ്യാതമായ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാമ്പലായത് ഇരുനൂറുകൊല്ലംകൊണ്ടു സമാഹരിച്ച വിജ്ഞാനശേഖരം. മറകാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന മ്യൂസിയത്തിനുള്ളില്‍ ഞായറാഴ്ച രാത്രിയാണു തീ പടര്‍ന്നത്. ഗ്രീക്ക്-റോമന്‍ കാലഘട്ടത്തിലെയും പുരാതന ഈജിപ്തിലെയും കൗതുകവസ്തുക്കള്‍ മുതല്‍ ബ്രസീലില്‍നിന്നു കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ മനുഷ്യഫോസിലും ദിനോസറിന്റെ ഫോസിലും ഉല്‍ക്കാശിലയുമുള്‍പ്പെടെ കത്തിനശിച്ചു.

ചരിത്രം, നരവംശശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വവസ്തുക്കളുടെ വന്‍ശേഖരമാണ് 1818ല്‍ സ്ഥാപിച്ച മ്യൂസിയത്തിലുണ്ടായിരുന്നത്. പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ പഴയ കൊട്ടാരമാണു മ്യൂസിയമാക്കി മാറ്റിയെടുത്തത്. നികത്താനാകാത്ത നഷ്ടമാണെന്നു ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *