ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍ അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍ (71) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 20 ന് ​സ​രോ​ജ് ഖാ​നെ ഗു​രു നാ​നാ​ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യും ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​ട​ങ്ങാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ മ​ര​ണം എ​ത്തി​യ​ത്. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ള്‍​ക്കാ​ണ് സ​രോ​ജ് ഖാ​ന്‍ നൃ​ത്ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്. ഹ​വാ ഹ​വാ​യി (മി​സ്റ്റ​ര്‍ ഇ​ന്ത്യ), ഏ​ക് ദോ ​തീ​ന്‍ (തേ​സാ​ബ്), ധ​ക് ധ​ക് ക​ര്‍​നേ (ബേ​ട്ടാ) തു​ട​ങ്ങി​യ പ്ര​ശ്ത​ഗാ​ന​ങ്ങ​ള്‍​ക്ക് നൃ​ത്ത​സം​വി​ധാ​നം ചെ​യ്ത് സ​രോ​ജ് ഖാ​ന്‍ ആ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *