ബൊളീവിയന്‍ കാടുകളില്‍ കാട്ടു തീ;തീയണക്കാന്‍ ഫ്രാന്‍സില്‍ നിന്നും പ്രത്യേക സംഘം എത്തി

ബൊളീവിയന്‍ കാടുകളില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ അണക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നുമുള്ള പ്രത്യേക സംഘം രാജ്യത്തെത്തി. ബോളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് നേരിട്ടെത്തിയാണ് ഫ്രഞ്ച് സംഘത്തെ സ്വീകരിച്ചത്.

ആമസോണ്‍ കാടുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഉഷ്ണമേഖലാ കാടുകളിലും തീ പടരുന്നതിനാല്‍ ഫ്രാന്‍സും റഷ്യയുമടക്കമുള്ള നിരവധി രാജ്യങ്ങള്‍ ബൊളീവിയക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് തീ അണക്കുന്നതിനായി ഫ്രാന്‍സ് പ്രത്യേക സംഘത്തെ അയച്ചിരിക്കുന്നത്. അഗ്നിശമന സേന വിദഗ്ദര്‍ക്കു പുറമെ പ്രത്യേക ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തെ ബോളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അപകടകരമായി തുടരുന്ന തീ അണയ്ക്കുന്നതിന് ലോകത്തിന്റെ കൂടുതല്‍ സഹായം ആവശ്യമുണ്ടന്ന് ഇവോ മൊറാലസ് അഭ്യര്‍ഥിച്ചു.

ദിവസങ്ങളായി തുടരുന്ന കാട്ടു തീ മൂലം വ്യാപക നാശനഷ്ടമാണ് ബൊളീവിയിയില്‍ സംഭവിക്കുന്നത്. അപൂര്‍വ്വ ഇനം സസ്യ-ജന്തു ജാലകങ്ങളുടെ നാശത്തിന് പുറമേ 4. 2 ദശലക്ഷത്തിലേറെ വനം നശിച്ചതാണ് ഇതുവരെയുള്ള കണക്കുകള്‍. എന്നാല്‍ തീ അണക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി വ്യാപക വിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയരുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *