ബൈക്ക് പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്

തി​രു​വ​ന​ന്ത​പു​രം: ശാസ്തവട്ടത്ത് ബൈ​ക്ക് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച്‌ വിദ്യാര്‍‌ഥി മരിച്ചു. സ​ഹ​പാ​ഠി​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. മേ​ല്‍​തോ​ന്ന​യ്ക്ക​ല്‍ പാ​ട്ട​ത്തി​ല്‍ പൊ​യ്ക​യി​ല്‍ ക​ണ്ണ​ങ്ക​ര​കോ​ണം നി​ഹ​മ്മ​ദ് മ​ന്‍​സി​ലി​ല്‍ സാ​ബു-​ജ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ഹ​ലാണ് മ​രി​ച്ച​ത്. സു​ഹൃ​ത്തും ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ഹു​സൈ​നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോളജ് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ ഒന്നോടെ ശാ​സ്ത​വ​ട്ടം ഗാ​ന്ധി​സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മരിച്ച സ​ഹ​ല്‍ മു​ട​പു​ര​ത്തെ അ​റ​ബി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാണ്. അ​റ​ബി​ക് കോ​ള​ജി​ലെ സ​ഹ വി​ദ്യാ​ര്‍​ഥി​യാ​ണ് ഹു​സൈ​ന്‍.

മം​ഗ​ല​പു​രം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *