ബെംഗളൂരു ലഹരിക്കടത്ത്: നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പ്രമുഖ നടിമാരിലേക്കും. കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും സിസിബി റെയ്ഡ് നടത്തിയിരുന്നു. സഞ്ജന ഗല്‍റാണിയോടെ നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്നാവഷ്ടപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സഞ്ജന ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ലഹരിക്കടത്ത് കേസില്‍ 12 പേര്‍ക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കന്നഡ നടി രാഗിണി ദ്വിവേദിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *