ബീഹാറില്‍ നൂറിലധികം കുരുന്നു ജീവന്‍ അപഹരിച്ചത് ലിച്ചിപ്പഴമോ? സംശയമേറുന്നു

അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രം (മസ്തിഷ്‌ക വീക്കം) ബാധിച്ച്‌ നൂറിലധികം കുട്ടികളാണ് ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം മരണത്തിന് കീഴടങ്ങിയത്. രോഗം ഏറ്റവുമധികം കാണപ്പെട്ടത് രാജ്യത്തെ ദരിദ്ര പ്രദേശങ്ങളില്‍ ഒന്നായ ബീഹാറിലെ മുസാഫര്‍പ്പൂരിലാണ്. 1995ലെ വേനല്‍ക്കാലത്താണ് ഈ മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല.മുസാഫര്‍പ്പൂരില്‍ എഇഎസ് എന്ന ഈ അവസ്ഥയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇനിയും അവ്യക്തമായി തുടരുകയാണ്. മറ്റ് സ്ഥലങ്ങളില്‍ ജാപ്പനീസ് എന്‍സിഫലൈറ്റിസ് എന്ന വൈറസാണ് മസ്തിഷ്‌ക വീക്കത്തിനു കാരണമാകുന്നത്. എന്നാല്‍ മിസാഫര്‍പ്പൂരില്‍ ഈ വൈറസിന്റെ സാന്നിധ്യമില്ല. കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തലുകള്‍ ലിച്ചി പഴത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലെയും അമേരിക്കയിലേയും വിദഗ്ധര്‍ അടങ്ങിയ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലടങ്ങിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *