ബി​നീ​ഷി​നെ സം​ര​ക്ഷി​ക്കി​ല്ല, മ​ക​ന്‍ തെ​റ്റു ​ചെ​യ്തെ​ങ്കി​ല്‍ തൂ​ക്കി​ക്കൊ​ല്ല​ട്ടെ: കോ​ടി​യേ​രി

ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ങ്കി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷണ ഏ​ജ​ന്‍​സി​ക്കു കൈ​മാ​റ​ണ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

മ​ക​നെ​തി​രേ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ വ​ന്നാ​ല്‍ ഏ​തു ര​ക്ഷി​താ​വാ​ണു സം​ര​ക്ഷി​ക്കു​ക. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍​കൊ​ണ്ടു മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്ക​ലാ​ണ് ഉ​ദ്ദേ​ശ്യ​മെ​ങ്കി​ല്‍ ഇ​തു​കൊ​ണ്ടൊ​ന്നും ത​ള​രി​ല്ല.

ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്ക് അ​തു ക​ണ്ടെ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ട്. പു​ക​മ​റ സൃ​ഷ്ടി​ക്കാ​ന്‍ എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന​തു ന​ല്ല​താ​ണോ എ​ന്ന കാ​ര്യം ചെ​ന്നി​ത്ത​ല ത​ന്നെ ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ബി​നീ​ഷ് തെ​റ്റു ​ചെ​യ്തെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​ട്ടെ. തൂ​ക്കി​ക്കൊ​ല്ലേ​ണ്ട​താ​ണെ​ങ്കി​ല്‍ തൂ​ക്കി​കൊ​ല്ല​ട്ടെ. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *