ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ശീതകാല സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ബിജെപി എംപിമാരുടെ യോഗം രാവിലെ ചേരും. പാര്‍ലമെന്റില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. രാവിലെ 9.30 മുതല്‍ തത്സമയ സംപ്രേക്ഷണമുണ്ട്. സഭാ നടപടികള്‍ നടത്താന്‍ അനുവദിക്കാതെ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ കേന്ദ്ര സര്‍ക്കാരിന് സഭയില്‍ നിലപാട് വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളിലടക്കം പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും.

പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ഗാന്ധി കുടുംബത്തിന് 120 കോടി നല്‍കിയെന്ന ഇടനിലക്കാരന്റെ ഡയറി വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സഭയില്‍ ചര്‍ച്ച അനുവദിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഗാന്ധികുടുംബം പണം വാങ്ങിയിട്ടില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി സഭയ്ക്ക് പുറത്ത് പ്രതികരിച്ചു. സിബിഐ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ആന്റണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *