ബാലുശ്ശേരിയില്‍ വീണ്ടും സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.

ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. ഇന്നലെ രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നു. നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.

ഇവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *