ബാലഭാസ്‌കറിന്റെ അമിതവേഗം അപകടകാരണമെന്ന് ഡ്രൈവര്‍; 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയില്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടത്തില്‍ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് അര്‍ജുന്‍ ആരോപിച്ചു.

അതിനാല്‍ തന്നെ, തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ കോടിതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട ാരണമെന്ന് അര്‍ജുന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതേ സമയം, അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാരല്‍ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

മോട്ടോര്‍വാഹന വകുപ്പും ടൊയോട്ട കമ്ബനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയില്‍ കാര്‍ അപകടത്തില്‍പ്പെട്ടത് അമിത വേഗം മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്നിലെ സീറ്റിലിരുന്നതിനാലാണെന്നും ഫോറന്‍സിക് പരിശോധനാഫലത്തില്‍ തെളിഞ്ഞിരുന്നു.

ബാലഭാസ്‌കര്‍ അപകട സമയത്ത് പിന്‍സീറ്റിലായിരുന്നെന്നും ഭാര്യ ലക്ഷ്മി മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *