ബാറുകള്‍ക്ക് സ്വന്തമായി ബിയര്‍ ഉണ്ടാക്കാമെന്ന് ഋഷിരാജ് സിങ്

ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള റിപ്പോര്‍ട്ടുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകള്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ഋഷിരാജ് സിങിനെ ഏല്‍പിച്ചത്. രാജ്യത്ത് ബംഗളൂരുപോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്കു സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടത്.

കൂടുതല്‍ പേര്‍ക്കു തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അനുമതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതുകൂടി പരിശോധിച്ചശേഷമെ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ബിയറുകളാണ് ഹോട്ടലുകള്‍ വില്‍ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *