ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്‍

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച്‌ നടി മീരാ ജാസ്മിന്‍. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്.
ബാലാത്സംഗം ചെയ്യപ്പെടുമ്ബോള്‍ ഇര അനുഭവിക്കുന്ന അതേ വേദന അറിയിക്കുന്ന തരത്തില്‍ വേണം പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കേണ്ടത്. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കില്ല- മീര പറയുന്നു.
ഇന്ത്യന്‍ നിയമസംവിധാനം പൊളിച്ചെഴുതേണ്ട സമയമാണെന്നാണ് നടന്‍ അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടത്.

നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹ മനസാക്ഷി നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം മീര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്ത് കല്‍പ്പനകള്‍ കാലിക പ്രസക്തിയുള്ള സംഭവമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഡോണ്‍ മാക്സാണ് ചിത്രത്തിന്റെ സംവിധായകന്‍.
സൗമ്യ, ജിഷാ സംഭവങ്ങള്‍ക്ക് മുന്‍പെ താന്‍ എഴുതിയ കഥയാണ് ചിത്രത്തിന്റേതെന്ന് ഡോണ്‍ മാക്സ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ എന്നിവരും സന്നിഹിതരായിരുന്നു.
തന്റെ മകളെ കൊന്നവന്റെ മരണശിക്ഷ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് രാജേശ്വരി പറഞ്ഞു. നിയമത്തിന് അവനെ കൊല്ലാന്‍ കഴിയില്ലെങ്കില്‍ തനിക്ക് വിട്ടുതരണമെന്നും പൊതുജനത്തെ ഉപയോഗിച്ച്‌ അവന് ശിക്ഷ കൊടുക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *