ബജറ്റ് സമ്മേളനം; സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകസമരങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും. അതിന് മുന്നോടിയായി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന നിലപാടാകും സര്‍ക്കാര്‍ യോഗത്തില്‍ അറിയിക്കുക.

അതേസമയം പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടായിരിക്കും. എം.പിമാരുടെ ഇരിപ്പിടം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഒരുക്കുക. എം.പിമാര്‍ക്ക് ജനുവരി 27നും 28നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തും. പരമാവധി വേഗത്തില്‍ പരിശോധനാഫലം ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും മാര്‍ച്ച്‌ എട്ട് മുതല്‍ ഏപ്രില്‍ എട്ടുവരെയും രണ്ട് സെക്‌ഷനുകളായാണ് പാര്‍ലമെന്റ് സമ്മേളിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *