ബജറ്റ് ചോര്‍ച്ച: ഐസക്കിനെ സംരക്ഷിച്ച് കോടിയേരി രംഗത്ത്

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംരക്ഷിച്ചുകൊണ്ട് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ തയാറല്ലെന്ന് കോടിയേരി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വച്ച കുറിപ്പാണ് പുറത്തായതെന്നാണ് വിശദീകരണം. ബജറ്റ് ആകെ ചോര്‍ന്നുവെന്ന് പറയാനാവില്ല. ഒരു വ്യക്തി ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക മാത്രമാണ് ഉണ്ടായത്. ദിനപ്പത്രം പ്രസിദ്ധീകരിച്ച ബജറ്റ് വിവരങ്ങള്‍ കാര്യമായി എടുക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ധനമന്ത്രിയെ സംരക്ഷിച്ച് ഉദ്യോഗസ്ഥരെ പഴിക്കുന്ന നിലപാടാണ് സിപി‌എമ്മിന്. അതേസമയം ഇക്കാര്യത്തില്‍ സ്പിക്കര്‍ക്ക് വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. പറ്റിയത് അബദ്ധമെന്നും വിവാദം രാഷ്ട്രീയപ്രേരിതമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ മന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊരു വിട്ടുവിഴ്ചയ്ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. താഴെതട്ടിലുള്ള ഉദ്യോഗസ്ഥനെ ബലിയാടാക്കി ഉത്തരവദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എം സുധീരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *