ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി

കൊച്ചി: ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഇന്ത്യയുടെ പരമോന്നത കോടതിയും തള്ളി. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുസമൂഹത്തില്‍ മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് തന്നെ ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി(AMT) സിബിസിഐ ടും കത്തോലിക്കാ സഭാ നേതൃത്വത്തോടും ആവശ്യപ്പെട്ടു.

*പ്രഥമദൃഷ്ട്യാ തന്നെ ബലാത്സംഗകേസില്‍ കഴമ്ബുണ്ടെന്ന് രാജ്യത്തെ പരമോന്നത കോടതിക്കും ബോധ്യമായി കഴിഞ്ഞു. ഈ ഇനിയും എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി ആണ് സഭാ നേതൃത്വം ഫ്രാങ്കോയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇനിയും വിശ്വാസികള്‍ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് AMT മുന്നറിയിപ്പ് നല്‍കി. ഇത്രയും നാണംകേട്ടിട്ടും ഇനിയും ഇത് തിരിച്ചറിയാത്ത ഒരേയൊരു പ്രസ്ഥാനം കത്തോലിക്കാ സഭ മാത്രമാണ്. 2020ല്‍ CBCl പുറത്തിറക്കിയ ഡയറക്ടറിയില്‍ ബിഷപ്പ് ഓഫ് ജലന്ധര്‍ എന്ന സ്ഥലത്ത് ഫ്രാങ്കോ മുളക്കല്‍ എന്നാണ് പേര്. സഭാധികാരികള്‍ എത്രമാത്രം അധപതിച്ചു എന്നതിന്‍്റെ നേര്‍സാക്ഷ്യമാണിത്. ഫ്രാങ്കോക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുഗള്‍ റോഹ്ത്തഗി എന്ന ഏറ്റവും വില കൂടിയ വക്കീലാണ്. കേസു കേട്ടതു ചീഫ് ജസ്റ്റിസ് ബോബ്ഡെ അടക്കമുള്ള ഡിവിഷന്‍ ബഞ്ചും. എന്നിട്ടും പെറ്റീഷന്‍ ഫയലില്‍ പോലും സ്വീകരിച്ചില്ല.

ഇനിയെങ്കിലും കത്തോലിക്ക സഭ നടപടിയെടുക്കണം. CBCI അടിയന്തിരമായി യോഗം ചേര്‍ന്ന് ഫ്രാങ്കോയെ പുറത്താക്കണം. കേരള പൊലീസ് അറസ്റ്റ് വാറന്‍്റ് നടപ്പാക്കണമെന്നും സഭാ സുതാര്യ സമിതി യോഗം (AMT) ആവശ്യപ്പെട്ടു.

മാത്യു കരോണ്ടുകടവന്‍
പ്രസിഡന്റ്‌ (AMT)

റിജു കാഞ്ഞൂക്കാരന്‍
ജനറല്‍ സെക്രട്ടറി(AMT)

ഷൈജു ആന്റണി
വക്താവ് AMT

Spread the love

Leave a Reply

Your email address will not be published. Required fields are marked *