ഫിറോസിന്റേത് ബിരിയാണി ചെമ്ബിലെ ബുദ്ധി..: പരിഹസിച്ച്‌ ബിനീഷ് കോടിയേരിയുടെ പോസ്റ്റ്

കോഴിക്കോട്: ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്ത ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം വാര്‍ത്താസമ്മേളനം നടത്തിയ പി.കെ ഫിറോസിനെ പരിഹസിച്ച്‌ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘ഫിറോസിന്റേത് ബിരിയാണി ചെമ്ബിലെ ബുദ്ധിയാണെന്നും, പണ്ട് നട്ടുച്ചയ്ക്ക് നായനാര്‍ ലീഗുകാരോട് പറഞ്ഞതേ എനിക്കും ഫിറോസിനോട് പറയാനുള്ളൂ.. ഗുഡ്‌നൈറ്റ്.. എന്നായിരുന്നു ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടന്നുംഅനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചെന്നും ആരോപിച്ചാണ് പി.കെ. ഫിറോസ് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്ന് അനൂപിനെ അറിയാമെന്നും എന്നാല്‍ അനൂപിന് ലഹരിമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫിറോസിനെ പരിഹസിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *