ഫാസിസത്തെ നേരിടാന്‍ ഡല്‍ഹിയിലേക്ക് വിട്ട കുഞ്ഞാലിക്കുട്ടിയെവിടെ? സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യങ്ങളുയരുന്നു

കാര്‍ഷിക ബില്ലിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം കനക്കവെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പാര്‍ലമെനറിലെ അസാന്നിധ്യം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ലീഗ് അനുഭാവികളും കെ.എം.സി.സി പ്രവര്‍ത്തകരുള്‍പ്പടെ ഫെയ്സ്ബുക്കിലുടെ പ്രതികരിക്കുകയാണ്. രാജ്യസഭയിലാണ് ബഹളവും സസ്പെന്‍ഷനും ഉണ്ടായതെങ്കിലും ലോക്സഭയിലും അതിന്‍റെ അലയൊലികള്‍ ഉണ്ടായിരുന്നു. ശനിയും ഞായറും തിങ്കളും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലുണ്ടായിരുന്നില്ല.

മുത്തലാഖ് ബില് അവതരണ വേളയിലെ കുഞ്ഞാലിക്കുട്ടിയുടെ അന്നാന്നിധ്യം നേരത്തെ വിവാദമാവുകയും പാര്‍ലമെന്‍റില്‍ പരാമവധി ഹാജരാകണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തങ്ങളുടെ നിര്‍ദേശം കുഞ്ഞാലിക്കുട്ടി ലംഘിച്ചു എന്ന വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *