ഫലം പ്രവചിച്ച് അരലക്ഷം നേടാം; കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരമൊരുക്കി സമന്വയ കാനഡ

ടെറോന്റോ: കേരളത്തിന്റെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ മത്സരമൊരുക്കി സമന്വയ കാനഡ. ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങടങ്ങുന്ന മത്സരത്തില്‍ പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുകയാണ് മത്സരം. ഒന്നാംസ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപയയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്. മുന്നണികള്‍ നേടുന്ന സീറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന അഞ്ച് പേര്‍ക്ക് 10000 രൂപ വീതം സമ്മാനവുമുണ്ട്. ഏപ്രില്‍ 15 ഇന്ത്യന്‍ സമയം രാത്രി 12 വരെയാണ് അവസരം.

“വികസനത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി. വിവാദങ്ങളില്‍ വിജയക്കണക്കുകള്‍ കൂട്ടിക്കിഴിച്ച് വലതുപക്ഷം. ഇരുവര്‍ക്കുമിടയില്‍ കാലുകുത്താന്‍ ഇടംതേടുന്ന ദേശീയ ജനാധിപത്യസഖ്യം. തെരഞ്ഞെടുപ്പ്ചൂടില്‍ തിളച്ചുമറിയുകയാണ് കേരളം. അടുത്ത അഞ്ച് വര്‍ഷത്തെ ഭാഗധേയം നിര്‍ണയിക്കാന്‍ കേരളം ഏപ്രില്‍ ആറിന് വിധിയെഴുതുമ്പോള്‍ വിജയിയാകാന്‍ നിങ്ങള്‍ക്കും ഒരവസരം.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *