പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; പ്രത്യേക യോഗം വിളിച്ചു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്ന പ്രസ്താവനയില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ മുസ്‍ലിം ലീഗ് പ്രത്യേക യോഗം ചേരും. നാളെ 11 മണിക്ക് പാണക്കാടാണ് യോഗം ചേരുക. യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഭൂമി പൂജക്ക് ക്ഷണിക്കാത്തതിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാവുന്നിനിടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് നിറഞ്ഞ ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *