പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

800x480_IMAGE56905441ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാവൂ
തിരുവനന്തപുരം:മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാവൂ എന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും തര്‍ക്കങ്ങളില്‍ സമന്വയത്തില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തരുടെ വികാരങ്ങള്‍ മനസ്സിലാക്കി ആചാരങ്ങളും അനുഷ്ഠാനങ്ങളും കണക്കിലെടുക്കാനും കൂടി സര്‍ക്കാര്‍ തയ്യാറാകണം. ഏകപക്ഷീയമായ ഒരു നടപടിയും സ്വീകാര്യമായിരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *