പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി: വര്‍ഗീയതയുടെ ഉപാസകന്‍ കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി വര്‍ഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനങ്ങളുടെ അപ്പോസ്ഥലനുമാണെന്ന് പിണറായി ആരോപിച്ചു. ഇത്തരക്കാരെ കേരളം പടിക്കുപുറത്തുനിര്‍ത്തും. കേന്ദ്രം കേരളത്തിനുള്ള വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ചെയ്തത്. പ്രളയകാലത്തെ അരിയുടെ പണം കണക്കുപറഞ്ഞു വാങ്ങി. സഹായിക്കാന്‍ തയാറായവരെപോലും വിലക്കി.
എന്നിട്ട് ഇവിടെ വന്ന് വികസനം പ്രസംഗിച്ചാല്‍ ജനങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് മറന്നുപോയോ. അത്തരക്കാരുടെ വികസന പ്രസംഗത്തിനൊക്കെ ജനം മറുപടി നല്‍കും.
കേരളത്തെ പാഠം പഠിപ്പിക്കാനും ശിക്ഷിക്കാനുമാണ് ശ്രമം. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ഇത്തവണ ബി.ജെ.പിക്കു കിട്ടില്ല. നേമത്തെ അക്കൗണ്ടും ഇത്തവണ പൂട്ടിക്കും. നേമത്ത് കഴിഞ്ഞ തവണ വിജയിച്ചത് കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ്. വര്‍ഗീയതക്ക് കീഴ്‌പ്പെടുന്ന മണ്ണല്ല കേരളം. വര്‍ഗീയതക്കു വളരാന്‍ പറ്റിയ മണ്ണല്ല കേരളത്തിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *