പ്രധാനമന്ത്രിക്കെതിരെ മിണ്ടരുതെന്ന് വിഎച്ച്പിയോട് ആർഎസ്എസ്

rss-logo.jpg.image.784.410ഗോ രക്ഷാ പ്രവർത്തകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രൂക്ഷവിമർശനത്തോടു പ്രതികരിക്കരുതെന്നു വിഎച്ച്പി നേതൃത്വത്തിന് ആർഎസ്എസ് കർശന നിർദേശം നൽകി. ഗോ രക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ രാജ്യത്തിനും ഹിന്ദുത്വ അജൻഡയ്ക്കും ദുഷ്പേരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതൃത്വത്തിന്റെയും നിലപാടിനാണ് ആർഎസ്എസിന്റെ പിന്തുണ. പ്രധാനമന്ത്രി മോദിയുടെ പരാമർശത്തോടു പ്രതികരിക്കാനില്ലെന്നു വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. ഇക്കാര്യത്തിൽ ഹിന്ദു സന്യാസിമാർ പ്രതികരിക്കട്ടെയന്നാണു വിഎച്ച്പിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *