പ്രതിഷേധം ഫലംകണ്ടു; ലബനോനിലെ ബലാത്സംഗ നിയമം റദ്ദുചെയ്തു

സ്ത്രീ പ്രക്ഷോഭത്തിനൊടുവില്‍ ലബനോനിലെ ബലാത്സംഗ നിയമം പാര്‍ലമെന്റ് റദ്ദുചെയ്തു. ഇരകളെ വിവാഹം ചെയ്യാനും ശിക്ഷ ഒഴിവാക്കാനും ബലാത്സംഗം ചെയ്തവര്‍ക്ക് അവകാശം നല്‍കുന്ന നിയമമാണ് റദ്ദാക്കിയത്.

നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോവല്‍, ബലാത്സംഗം എന്നിവ ഉള്‍ക്കൊള്ളുന്ന പീനല്‍ കോഡിലെ 522-ാം അനുഛേദമാണ് പാര്‍ലമെന്റ് എടുത്തുകളഞ്ഞത്.

1940 മുതല്‍ നിലവിലുള്ള ഈ നിയമത്തിനെതിരെ ഒരു വര്‍ഷത്തോളം വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മാറ്റം. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഭേദഗതി പാര്‍ലമെന്ററി സമിതിക്കു മുമ്പില്‍ എത്തുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *