പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും ചീത്തവിളിക്കുകയും ചെയ്ത സംഭവം പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും ചീത്തവിളിക്കുകയും ചെയ്ത പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലാണ് സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനോടാണ് നെയ്യാര്‍ ഡാം ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്.

പരാതി നോക്കാന്‍ മനസില്ലായെന്നും ഞങ്ങള്‍ അനാവശ്യം പറയുമെന്നും ഭീഷണിപെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി.ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഗോപകുമാര്‍ അപമര്യാദയായി പെരുമാറിയത്.

“പരാതി കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. നിന്റെ അച്ഛന്‍ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛന്‍ വരുമ്ബോള്‍ ഊതിക്കാന്‍ ഞാന്‍ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷന്‍ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാന്‍ മനസില്ല. ഞങ്ങള്‍ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനില്‍ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാന്‍ വരും. ഇങ്ങനെയേ പറ്റൂ” – എന്നാണ് ഭീഷണിപെടുത്തിയത്.

സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *