പൊതിച്ചോറില്‍ ആ സ്നേഹം കാത്തു വെച്ചത് മേരി

ചെ​​​ല്ലാ​​​ന​​​ത്തെ ദു​​​രി​​​ത​​​ ബാ​​ധി​​ത​​ര്‍​​ക്കു പൊ​​​തി ​​​ചോ​​​റി​​​ല്‍ നൂ​​​റു രൂ​​​പ നോ​​​ട്ട് വ​​​ച്ചു ന​​​ല്കി​​​യ​​തു കു​​​മ്ബ​​​ള​​​ങ്ങി കോ​​​യ​​​ബ​​​സാ​​​റി​​​നു സ​​മീ​​പ​​ത്തെ വേ​​​ലം​​​പ​​​റ​​​മ്ബി​​​ല്‍ മേ​​​രി​. കാ​​​റ്റ​​​റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ മേ​​​രി​​​ക്കു ലോ​​​ക്ക് ഡൗ​​​ണി​​​നെ​​ത്തു​​​ട​​​ര്‍​​​ന്നു ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ തൊ​​​ഴി​​​ലു​​​റ​​​പ്പ് ജോ​​​ലി​​​യി​​​ല്‍​​നി​​​ന്നു ല​​​ഭി​​​ച്ച 200 രൂ​​​പ​​​യി​​​ല്‍ നൂ​​​റു രൂ​​​പ​​​യാ​​​ണ് പൊ​​​തി​​​ച്ചോ​​​റി​​​ല്‍ വ​​​ച്ചു ന​​​ല്‍​​​കി​​​യ​​​ത്. സം​​​ഭ​​​വം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​യ​​തോ​​ടെ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് അ​​തി​​നു പി​​ന്നി​​ലെ ആ​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്.
ക​​ട​​ല്‍​​ക്ഷോ​​ഭ​​വും ട്രി​​​പ്പി​​​ള്‍ ലോ​​​ക്ക് ഡൗ​​​ണും മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​ ചെ​​​ല്ലാ​​​നം നി​​വാ​​സി​​ക​​ള്‍​​ക്കു പോ​​​ലീ​​​സും സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രും ചേ​​​ര്‍​​​ന്നാ​​ണു കു​​​മ്ബ​​​ള​​​ങ്ങി​​​യി​​​ല്‍​​നി​​​ന്നു പൊ​​തി​​ച്ചോ​​റു​​ക​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​ത്. ഒ​​​രു ചെ​​​റി​​​യ സ​​​ന്തോ​​​ഷ​​​ത്തി​​​നു​​​ള്ള വ​​​ക പൊ​​തി​​ച്ചോ​​റി​​ല്‍ ക​​​രു​​​തി വ​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നു വാ​​ര്‍​​ഡ് മെ​​​മ്ബ​​​ര്‍ എം.​​​പി.​ ര​​​ത്ത​​​നു ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി കൈ​​മാ​​റു​​ന്പോ​​ള്‍ മേ​​രി പ​​റ​​ഞ്ഞി​​രു​​ന്നു. പ​​ക്ഷേ അ​​തെ​​ന്താ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല.വി​​​ത​​​ര​​​ണ​​​ത്തി​​​നു​​ശേ​​​ഷം ബാ​​​ക്കി​​യു​​ള്ള​​തു പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ അ​​​നി​​​ല്‍ ആ​​ന്‍റ​​​ണി എ​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​ണ് പ്ലാ​​​സ്റ്റി​​​ക്കി​​ല്‍ ഭ​​​ദ്ര​​​മാ​​​യി പൊ​​​തി​​​ഞ്ഞ​​നി​​ല​​യി​​ല്‍ 100 രൂ​​​പ നോ​​​ട്ട് ക​​​ണ്ട​​​ത്. കോ​​​ടി രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള 100 രൂ​​​പ നോ​​​ട്ട് എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ല്‍ ക​​​ണ്ണ​​​മാ​​​ലി സി​​ഐ പി.​​​എ​​​സ്.​ ഷി​​​ജു ഇ​​ക്കാ​​ര്യം ഫേ​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച​​​തോ​​​ടെ​ സം​​​ഭ​​​വം പു​​​റം​​​ലോ​​​ക​​മ​​റി​​ഞ്ഞു.

”അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം െവച്ചു” -ദുരിതം പേമാരിയായി പെയ്യുന്ന കാലത്ത്, നന്മയുടെ വെളിച്ചമായിമാറിയ ആ പൊതിച്ചോറിനെക്കുറിച്ചാണ് കുമ്ബളങ്ങിക്കാരി മേരി പറയുന്നത്. ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്. അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം െവച്ചു. അപ്പോള്‍ ഒരു സമാധാനം” – നിഷ്‌കളങ്കമായി മേരി ചിരിച്ചു.

സം​​​ഭ​​​വം അ​​​റി​​​ഞ്ഞ​​​തോ​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന​​പ്ര​​​വാ​​​ഹ​​​മാ​​​ണ് മേ​​​രി​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. സി​​ഐ ഷി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പോ​​ലീ​​സു​​കാ​​ര്‍ മേ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ദ​​​ര​​​വും ന​​​ല്‍​​​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *