പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ലൂഡോ’യുടെ ട്രെയിലര്‍ ഇരുകൈകളോടും സ്വീകരിച്ച്‌ മലയാളി പ്രേക്ഷകര്‍

മലയാളത്തില്‍ നിന്നും ഒരു നടി കൂടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ പേളി മാണിയാണ് ലുഡോ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസുവാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. ഡാര്‍ക്ക് കോമഡി പരീക്ഷണചിത്രമാണ് ലുഡോ. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാദി, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരും ചിത്രത്തിലുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓടിടി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്ബാടുമുള്ള 190 രാജ്യങ്ങളില്‍ നവംബര്‍ 12 ന് നെറ്റ് ഫ് ളിക്‌സ് വഴി ചിത്രം റിലീസ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *