പെട്ടിമുടി ഉരുള്‍പൊട്ടല്‍; തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ഞൂറ് അംഗ ദൗത്യ സംഘം പത്തൊമ്ബത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മടങ്ങുന്നത്.

കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായ പ്രകാരമാണ് താല്‍ക്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുന്നത്. അപകടത്തില്‍പ്പെട്ട അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒരാഴ്ചയ്ക്ക് ശേഷം തിരച്ചില്‍ തുടരാനാകുമെന്നാണ് പ്രതീക്ഷ.

ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഈമാസം ആദ്യവാരം രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. ഇതോടൊപ്പം സമീപത്തുള്ള മലയില്‍ നിന്നും വെള്ളം കുത്തിയൊലിച്ച്‌ എത്തിയതോടെ ഉരുള്‍പൊട്ടലുണ്ടായെന്നാണ് വിലയിരുത്തല്‍. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *