പുരസ്‌ക്കാരനിറവിൽ കനി കുസൃതി

ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ ചലച്ചിത്ര താരം കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത റഷ്യൻ എഴുത്തുകാരനും, സംവിധായകനുമായ സെർജി മോർക്രിസ്റ്റ്സ്‌കി ജൂറി അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

നേരത്തേ സ്‌പെയിന്‍ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ബ്രിക്‌സ് മത്സര വിഭാഗത്തില്‍ പ്രദർശിപ്പിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ബിരിയാണി. മികച്ച നടന്‍, മികച്ച നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ഈ വിഭാഗത്തിൽ ജൂറി പ്രഖ്യാപിച്ചത്. 1935 ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നു കൂടിയായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *