പിടിമുറുക്കി കൊവിഡ്, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 54,735 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,723 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 823 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 37,364 ആയി ഉയര്‍ന്നു. 2.13 ശതമാനമാണ് കൊവിഡിനെ തുടര്‍ന്നുള്ള രാജ്യത്തെ മരണ നിരക്ക്.11.45 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി.65.43 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഇതുവരെ 1,98,21,831 സാമ്ബിളുകളാണ് പരിശോധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *