പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കു…പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാം

നമ്മള്‍ എല്ലാവരും പാല്‍ കുടിക്കുന്നവരാണ്.എന്നാല്‍ പാല്‍ കുടിക്കുമ്ബോള്‍ ഇനി മുതല്‍ പാലില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കാന്‍ മറക്കേണ്ട. ​ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാലുള്ള ​ഗുണങ്ങള്‍ വളരെ അധികമാണ്. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്ബുഷ്ടമാണ് മഞ്ഞള്‍.

നിരവധി രോ​ഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് മഞ്ഞള്‍. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മല്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്.

ഇളം ചൂടുള്ള മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *