പഞ്ച്കുലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; കനത്ത സുരക്ഷാവിന്യാസം, കര്‍ഫ്യുവില്‍ ഇളവ്

സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹിം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ 31 പേര്‍ മരിച്ചു. കേസില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെ കനത്ത സുരക്ഷയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി,രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ അക്രമം നടന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്ഥതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസം അക്രമികള്‍ ഭീകരതാണ്ഡവമാടിയ പഞ്ച്കുലയിലും സിര്‍സയിലും ഇന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് ഹരിയാന പൊലിസ് മേധാവി ബി.എസ്.സന്ധു പറഞ്ഞു. കര്‍ഫ്യുവില്‍ നേരിയ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്‌

രണ്ടുസ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തോതിലുള്ള സുരക്ഷാവിന്യാസമാണ് ഇരുസ്ഥലത്തും നടത്തിയിട്ടുള്ളത്. അക്രമത്തില്‍ 250ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്.

കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രം ഹരിയാന സര്‍ക്കാറിനു നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *