നോട്ട് പിൻവലിക്കലിൽ പ്രധാനമന്ത്രി ഇന്നും പ്രസ്താവന നടത്തിയേക്കില്ല ; പാർലമെന്റ് നടപടികൾ പ്രക്ഷുബ്ധം ആകും

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമായേക്കും. യേക്കും. ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെടാന്‍ ആണ് സാധ്യത. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാതെ ലോക്‌സഭാ നടപടികളും ആയി സഹകരിക്കില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ പ്രധാനമന്ത്രി ഹാജര്‍ ആകാതെ നോട്ട് അസാധു ആക്കല്‍ വിഷയത്തില്‍ ചര്‍ച്ച രാജ്യസഭയില്‍ ചര്‍ച്ച സാധ്യം അല്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഇന്നും ഇരുസഭകളിലും സന്നിഹിതന്‍ ആയിരിക്കാനുള്ള സാധ്യത കുറവാണ്.അതേസമയം നോട്ടുകള്‍ അസാധുവാക്കിയായതിനെ തുടര്‍ന്ന് വിവാഹങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഉപാധികള്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. രണ്ടര ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുമതിനല്കിയെങ്കിലും കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നിരുന്നു. ഇതുപിന്‍വലിക്കുന്നതോടൊപ്പം പരിധിയുയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാല്‍പ്പര്യ ഹര്‍ജി.

ഉപാധികള്‍ ഇളവ് ചെയ്താല്‍ വിവാഹ കത്തടിച്ച് പണം പിന്‍വലിക്കാന്‍ എല്ലാവരും എത്തുമെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരിന്റെ വാദം. നോട്ടുകള്‍ അസാധുവാകാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമപരമായ അധികാരമില്ലെന്ന് കാട്ടിയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആവശ്യ മേഖലകളില്‍ ഇതിനകം തന്നെ ഇളവ് കൊണ്ടുവന്നിട്ടുണ്ടെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *