നേപ്പാളിനെ മറക്കാന്‍ ഇന്ത്യയ്ക്കാവില്ല: സൈന്യത്തിന് നല്‍കിയത് പത്ത് അത്യന്താധുനിക വെന്റിലേറ്ററുകള്‍

കാഠ്മണ്ഡു: ചൈനയുമായി കൂട്ടുപിടിച്ച്‌ ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി സ്വന്തം മാപ്പ് വിപുലീകരിക്കുന്നതടക്കമുളള പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടും നേപ്പാളിനെ തളളിക്കളയാന്‍ ഇന്ത്യക്കാവില്ല. ഇതിന് തെളിവാണ് കൊവിഡ് പ്രതിരോധത്തിനായി അത്യന്താധുനിക സജ്ജീകരണങ്ങളുളള പത്ത് വെന്റിലേറ്ററുകള്‍ നേപ്പാള്‍ സൈന്യത്തിന് കൈമാറാന്‍ ഇന്ത്യ തയ്യാറായത്. കഴിഞ്ഞദിവസം നേപ്പാളിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് ക്വാട്രയാണ് നേപ്പാള്‍ ആര്‍മി സ്റ്റാഫ് മേധാവി സുകീര്‍തിമയ രാഷ്ട്രീപ് ജനറല്‍ പൂര്‍ണ ചന്ദ്ര താപ്പയ്ക്ക് കൈമാറിയത്.

നേപ്പാള്‍ സൈന്യത്തെ പലഘട്ടങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ ഇത്തരം സഹായങ്ങളുടെ തുടച്ചയാണ് ഇപ്പോഴത്തെ സഹായവും എന്നാണ് അധികൃതര്‍ പറയുന്നത്. നേപ്പാളിള്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് പോസീറ്റീവായവരുടെ എണ്ണം 22,592 ആണ്.

ഇന്ത്യയില്‍ ഉള്‍പ്പെടുന്ന ലിംപിയാധുര,ലിപുലേക്,കാലാപാനിഎന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നേപ്പാള്‍ സ്വന്തം മാപ്പ് വിപുലീകരിക്കുകയും അതിന് രാജ്യത്തിന്റെ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *