നെയ്യാറ്റിന്‍കരയില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന സുദര്‍ശന്‍ വര്‍ക്ക്‌ഷോപ്പിലാണ് ഇന്നു രാവിലെ 8.30ഓടെ തീപിടിത്തമുണ്ടായത്. മാരായമുട്ടം സ്വദേശി സുദര്‍ശനന്റേതാണ് സ്ഥാപനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് തീകെടുത്തി. കടയ്ക്കുള്ളിലെ സാധനങ്ങള്‍ കത്തിയമര്‍ന്നു. രാവിലെ സുദര്‍ശന്‍ വര്‍ക്ക്‌ഷോപ്പ് തുറന്നശേഷം പുറത്തുപോയിരുന്നു. ഈ സമയമാണ് തീ കത്തിയതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാനായി. വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത് വളരെ പഴക്കംചെന്ന ഓടിട്ട കെട്ടിടത്തിലാണ്. അതിനാവശ്യമായ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ല. വര്‍ക്ക്‌ഷോപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഓയിലിലും മറ്റും തീപിടിച്ചതാണ് വന്‍ തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *