‘നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കും, അതിനുള്ള അവകാശവും അര്‍ഹതയുമുണ്ട് ‘; മുനവ്വറലി തങ്ങള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ധാരണ മുസ്‍ലിം ലീഗിനകത്തുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മീഡിയവണ്ണിനോട്. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി. ലീഗിനെ വര്‍ഗീയമായി ആക്രമിക്കുന്നത് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണെന്നും തങ്ങള്‍ കുറ്റപ്പെടുത്തി.

എവിടെയൊക്കെ എത്ര സീറ്റുകള്‍ വേണമെന്ന് തീരുമാനിക്കുമെന്നും മുനവ്വറലി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു. കൂടുതല്‍ സീറ്റിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് കിട്ടിയിട്ടുണ്ടെന്നുമാണ് മുനവ്വറലി തങ്ങള്‍ മറുപടി നല്‍കിയത്. ലീഗിനെതിരെ സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുകയാണെന്നും ഇതിലൂടെ താല്‍ക്കാലിക ലാഭം ഉണ്ടാകുമെങ്കിലും കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *