നിയമസഭയില്‍ ‘സുവര്‍ണ ജൂബിലി തിളക്കത്തില്‍’ ഉമ്മന്‍ചാണ്ടി; ആശംസാക്കുറിപ്പുമായി മകന്‍

നിയമസഭയില്‍ 50 വര്‍ഷത്തിന്റെ നിറവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിശേഷ അവസരത്തില്‍ തന്റെ പിതാവിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.
‘നാളെ അപ്പയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി. 50 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്ന് ഒരാള്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുക! രാജ്യചരിത്രത്തില്‍ത്തന്നെ അതൊരു അപൂര്‍വതയാണ്. ഒരുപാട് ആശംസകള്‍ കിട്ടുന്നുണ്ടാകും. ഒരു മകന്‍ എന്തു പറഞ്ഞാണ് അച്ഛനെ ആശംസിക്കേണ്ടത്?മധുരിതം ഈ 11 വിജയങ്ങള്‍
ഒന്നാം ജയം (1970) 1970 സെപ്തംബര്‍ 17ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കന്നിയങ്കം. ചിഹ്നം തെങ്ങ്…. ചെറുപ്പത്തിലെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കയറിവന്നു. എഴുതണമെന്നു തോന്നി. സ്വന്തം മലയാളം അത്ര ഭംഗിയുള്ളതാണെന്നു തോന്നിയില്ല. സുഹൃത്തിനെ വിളിച്ച്‌ ഇംഗ്‌ളീഷില്‍ പറഞ്ഞുകൊടുത്തു. വായിച്ചുകേട്ടപ്പോള്‍ ഭയങ്കര കാവ്യാത്മകം! തിരുത്തിയെഴുതിച്ചു. അപ്പയ്ക്ക് അയച്ചുകൊടുത്തിട്ടില്ല. ഇത്, ആ ആശംസാകുറിപ്പാണ്. ഉമ്മന്‍ചാണ്ടി ഈ നിമിഷം വരെ വായിച്ചിട്ടില്ലാത്ത കുറിപ്പ്.

അപ്പ,മൂന്നു വയസുള്ളപ്പോള്‍ ആ ഹര്‍ത്താല്‍ ദിനത്തില്‍ അപ്പയോടൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ കിട്ടിയ ഭാഗ്യം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. അന്നു മുതല്‍ ഈ നിമിഷംവരെ അപ്പയെപ്പറ്റി ഓര്‍ക്കുമ്ബോള്‍ സന്തോഷിപ്പിക്കുന്നതും കണ്ണു നനയിക്കുന്നതുമായ ഒരുപാട് ഓര്‍മ്മകള്‍..വീട്ടില്‍ അധികസമയമൊന്നും ഉണ്ടാകാറില്ലെങ്കിലും എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ പറ്റില്ലെന്നു പറഞ്ഞിട്ടില്ല. എന്നോടു മാത്രമല്ല അപ്പ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. എന്ത് ആവശ്യവുമായി ആരു വന്നാലും നിരാശരാക്കി മടക്കിയയയ്ക്കുന്നതും കണ്ടിട്ടില്ല.അപ്പയുടെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കേണ്ട ഒരു പേരുകൂടിയുണ്ട്: പുതുപ്പള്ളി! എനിക്കു തോന്നിയിട്ടുണ്ട്,? അപ്പയ്ക്ക് എന്നെക്കാള്‍ സ്‌നേഹം പുതുപ്പള്ളിയോട് ആയിരിക്കുമോ എന്ന്. ഇടയ്ക്ക് അടുത്തുകൂടി ഞാന്‍ തമാശയായി ചോദിക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം കേട്ട് അപ്പ ചിരിച്ചതേയുള്ളൂ.ആ സ്‌നേഹം എല്ലാ അവസരങ്ങളിലും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അവര്‍ക്കു നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എന്ന മനുഷ്യനെ ആരെല്ലാം തള്ളിപ്പറഞ്ഞാലും പുതുപ്പള്ളിക്കാരും പുണ്യാളനും ഉള്ളിടത്തോളം കാലം അതിനു കഴിയില്ല Thank you appa for being my dad and always believing in me. Whatever Iam, I have learnt from you. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്,? എന്റെ അപ്പയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍!

Spread the love

Leave a Reply

Your email address will not be published. Required fields are marked *