നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ യു.പി; 10 വര്‍ഷം വരെ തടവ്, പിഴ

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

ലൗ ജിഹാദ് പോലെയുള്ളവ തടയാൻ ഹരിയാന സ‍ര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *